പ്രവാചകന് തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. അല്ലാഹുവിനെ അവര്‍ അംഗീകരിക്കുന്നു. പക്ഷെ അത് ഇസ്ലാമിന്റെ രൂപത്തിലല്ല. ദൈവം മറ്റു പല കെട്ടുപാടുകളില്‍ കുടുങ്ങി കെടുന്നു. പരലോകം അവര്‍ക്ക് തീര്‍ത്തും പരിഹാസം. അവര്‍ ചോദിച്ചു കൊണ്ടിരുന്നു. ‘ ഞങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ പൂര്‍വ പിതാക്കളെയും ഇനിയും ജീവിപ്പിക്കുമോ”. അവരുടെ മറ്റൊരു ചോദ്യം ഇങ്ങിനെ “ നിന്റെ അല്ലാഹുവിന്റെ തറവാട്?. ആരാണ് ആ ദൈവത്തിന്റെ പിതാവ്” പ്രവാചകന്‍ അതിനൊക്കെ മറുപടി പറഞ്ഞു. പക്ഷെ അവര്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നു. അപ്പോള്‍ തിരുമേനി മറ്റൊരു ചോദ്യം അവരുടെ മുന്നിലിട്ടു “ഇതിനുമുമ്പ് കുറെ കൊല്ലങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ കഴിച്ചുകൂട്ടിയിട്ടുണ്ടല്ലോ” ആ ചോദ്യത്തിന് മുന്നില്‍ അവര്‍ നിശബ്ദരായി. അവിടെയാണ് ആ പ്രവാചകന്റെ മുന്നില്‍ അവര്‍ ആദ്യം തോല്‍ക്കുന്നത്. താന്‍ ജീവിക്കുന്ന സമൂഹത്തില്‍ പ്രവാചകന്‍ തന്റെ ആദര്‍ശത്തെ എതിര്‍ത്തവരോട് തന്റെ വ്യക്തിത്വം കൊണ്ട് സംവദിച്ചു. നമുക്ക് പറ്റാത്തതും ഇത് തന്നെ. നമ്മുടെ സ്വന്തം നാട്ടില്‍ ഈ ചോദ്യം ചോദിയ്ക്കാന്‍ കഴിയുന്ന എത്ര പ്രവാചക അനുയായികള്‍ ഉണ്ട്. മാത്രമല്ല പലപ്പോഴും നമ്മുടെ ഇടയില്‍ ഈ മതം മോശമായി ചിത്രീകരിക്കാന്‍ പോലും നാം കാരണമാകുന്നില്ലേ?. ഇസ്ലാം മൈക്ക് കെട്ടി പ്രസംഗിച്ചു ഉണ്ടായ ഒന്നല്ല. അതിന്റെ ഒന്നാമത്തെ പ്രചരണം അതിന്റെ അനുയായികള്‍ തന്നെ. അവരിലൂടെ ലോകം ഇസ്ലാം അറിഞ്ഞു. മനസ്സിലാക്കി. ലോകം ഇസ്ലാമിനെ പുല്‍കി. പ്രവാചകന്‍ അവരുടെ മനസ്സില്‍ ഒരു ബിംബമായി നില കൊണ്ടില്ല. അവര്‍ക്ക് വഴികാട്ടിയായി തിരുമേനി നിലകൊണ്ടു. മാനുഷിക ഗുണങ്ങള്‍ ആ പ്രവാചകനില്‍ ഹിമാലയത്തെക്കാള്‍ ഉന്നതമായിരുന്നു. അതിന്റെ പരപ്പ് ആമസോണിനെ കടത്തി വെട്ടും. പ്രവാചകന്‍ ലോകത്തിനു അനുഗ്രഹമായത് അവിടുത്തെ ഉന്നത സ്വഭാവ ഗുണം കൊണ്ട്. അന്തകാരത്തില്‍ ആണ്ട് പോയ സമൂഹത്തെ വെളിച്ചത്തിലേയ്ക്കു നയിച്ചത് ആ സ്വഭാവ മഹിമ. എന്നിട്ട് നമ്മോട് പറഞ്ഞു. നിങ്ങള്‍ ഈ പ്രവാചകനെ പിന്തുടരുക. അത് മാത്രമാണ് നിങ്ങളുടെ വിജയ മാര്‍ഗം. പക്ഷെ നാം പ്രവാചകനെ പിന്തുടര്‍ന്നു. പാഥേയം മറന്നു പോയ യാത്രക്കാരനെ പോലെ. പ്രവാചകന്റെ വിശ്വാസം, കരുണ, സത്യസന്ധത, അനുകമ്പ, എന്നിവ നമ്മില്‍ പലരുടെ അടുത്ത് കൂടെ പോലും പോയില്ല. ആ പ്രവാചകന് വേണ്ടി എന്ന പേരില്‍ നാം പരസ്പരം കൊലവിളി നടത്തി. തന്റെ ശത്രുവിനെ പോലും സ്നേഹത്തോടെ പരിചരിച്ച ആ പ്രവാചകന്റെ പേരില്‍ ഒരേ ആദര്‍ശക്കാര്‍ പോലും ചേരി തിരിഞ്ഞു തെറി വിളിച്ചു. പ്രവാചക ജീവിതം ലോകത്തിനു അല്ഭുതമാകുന്നത് ആ പ്രവാചകന്റെ ചരിത്രം കൂടി നോക്കിയാണ്. അവിടുത്തെ എന്തിനും പിന്പലമുണ്ട്. പ്രവാചകന്റെ ബാക്കിയിരിപ്പുകള്‍ ചരിത്രപരമായി തെളിയിക്കുക എന്നത് ആ പ്രവാചകനോട് ചെയ്യേണ്ട നീതിയാണ്. മുസ്ലിം ലോകം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇമാം മാലിക് (റ) വിന്‍റെ “ മുവത്വ” എന്ന ഹദീസ് ഗ്രന്ഥം പ്രഥമ പരിഗണന ലഭിക്കാതെ പോയത് അതില്‍ “മുര്സലായ” ( സഹാബിയുടെ നാമം വിട്ടു പോകുക) ഹദീസ് ഉണ്ട് എന്ന കാരണത്താലാണ്. അപ്പോള്‍ പ്രവാചകനുമായി അടുത്ത കാലം പങ്കിടുന്ന മഹാന്മാര്‍ പോലും തെളിവുകള്‍ സമര്തിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അമ്ഗീകരിക്കാതിരിക്കുക എന്നത് മുസ്ലിം ലോകം അംഗീകരിച്ച വസ്തുതയാണ്. മറ്റൊരു കാര്യം കുറ്റമറ്റ രീതിയില്‍ പ്രവാചകന്‍റെതു എന്ന് പറയാന്‍ കെല്‍പ്പുള്ള ഒരു തിരുശേഷിപ്പും എവിടെയും ഇല്ല എന്നതാണ് സത്യം. ഉണ്ടായിരുന്ന അവസാനത്തെ അടയാളം താര്‍താരികള്‍ ദമാസ്കസ് കീഴടക്കിയപ്പോള്‍ കത്തിച്ചു എന്നാണു മനസ്സിലാക്കപ്പെടുന്നത്. അപ്പോള്‍ ഈ മുടി തെളിവുകള്‍ വരാത്ത കാലത്തോളം സമുദായത്തിന്റെ കാലില്‍ ചുറ്റിപ്പിടിച്ച ഒന്നാണ്. അത് നമ്മുടെ ചലന ശേഷി ഇല്ലാതാക്കും. ലോകത് പ്രവാചകന്റെ പേരില്‍ ഒരു പള്ളി മാത്രമേ ഉള്ളൂ. അത് പുന്യത്തില്‍ രണ്ടാം സ്ഥാനത് നില്‍ക്കുന്ന പള്ളി. പ്രവാചകന് വേണ്ടി നാം പള്ളികള്‍ നിര്‍മിക്കേണ്ട. പള്ളികള്‍ അല്ലാഹുവിന്റെ ഭവനമാണ്. അത് മുസ്ലിം ഉമ്മത്തിന്റെ സംസ്കാരിക കേന്ദ്രവും. പ്രവാചകന്‍ ഓരോ വിസ്വാസിയിലൂടെയും ജീവിക്കണം. അപ്പോള്‍ ലോകത് വെളിച്ചം ഉണ്ടാകും. പക്ഷെ നാം നമ്മിലൂടെ ആ പ്രവാചകനെ കൊല്ലുകയല്ലേ ചെയ്യുന്നത്.
സന്മാര്ഗ ദീപം
Wednesday, February 22, 2012
Thursday, September 29, 2011
നാം ചെരിപ്പിന് വേണ്ടി കാല്‍ മുറിക്കുന്നുവോ
മൂസ (അ) അന്വേഷണത്തിലാണ്. എവിടെയാണ് ആ അടിമയെ കണ്ടെത്തുക. അല്ലഹിവിന്റെ കല്പനയാണ്. എന്റെ അടിമ എന്നാണു അല്ലാവ് അദ്ധേഹത്തെ വിശേഷിപ്പിച്ചത്. ഇനിയും കുറെ അറിവുകള്‍ നെടാനുണ്ടെന്നു പറയുന്നു. പ്രവാചകര്‍ അല്ലാഹുവില്‍ നിന്നും നേരിട്ട് വിഷയം പടിക്കുന്നവരാണ്. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ അറിവിന്റെ അവസാന വാക്കും അവര്‍ തെന്നെ. മാത്രമല്ല, അല്ലാഹു നേരിട്ട് സംസാരിച്ച പ്രവാചകന്‍. എന്നിട്ടും വിജ്ഞാന പൂര്‍ത്തീകരണത്തിന് മറ്റൊരാളെ കാണണം. അദേഹം ഇങ്ങിനെയുള്ള ആളാകും. മൂസ (അ) ആശങ്കാകുലനാണ്. ഒരടയാളം പറഞ്ഞു കൊടുത്തിട്ടുണ്ട്. ഒപ്പം ഭൃത്യനും. ആള്‍ കൂട്ടത്തിലെ ഒരു ചോദ്യവും ഉത്തരവും ഇങ്ങിനെ കലാശിക്കുമെന്ന് കരുതിയതല്ല.. “ആരാണ് മൂസ ഇപ്പോള്‍ ഏറ്റവും വിവരമുള്ള ആള്‍” പ്രവാചകന്‍ നിസ്സങ്കോചം പ്രതവചിച്ചു. അത് ഞാന്‍ തന്നെ. ഞാന്‍ മാത്രമാകുന്നു ഇപ്പോള്‍ പ്രവാചകന്‍. പക്ഷെ പ്രവാചകന്‍ എന്ന രീതിയില്‍ കൊടുത്ത മറുപടി പക്ഷെ അത് നാഥന് ഇഷ്ടമായിട്ടില്ല. പിന്നീട് ഉണ്ടായ സംഭവങ്ങള്‍ നാം സൂറത്ത് കഹ്ഫില്‍ വായിക്കാം. അറിയുക ഈ സംഭവത്തില്‍ നമുക്ക് വല്ല പാടങ്ങളുമുണ്ടോ?. എന്റെ അറിവിനെ ചോദ്യം ചെയ്യാന്‍ ആരും മുതിരുന്നത് എനിക്ക് അസഹ്യമാണ്. എന്റെ വിവരം അതാണ് അവസാനത്തെ വിവരം എന്ന മൌധ്യതിലാണ് അധികം പേരും. തെളിവുകള്‍ പരതുന്നത് യഥാര്‍ത്ഥ വിവരത്തിലേക്ക് ചെന്ന് ചേരാനല്ല പകരം എന്റെ വിവരക്കെടിലേക്ക് വിവരത്തെ അടുപ്പിക്കാന്‍. ഞാന്‍ ചോദിച്ച ചോദ്യത്തിന് കിട്ടേണ്ടത് ഞാന്‍ ഉദ്ദേശിച്ച മറുപടി. അതെല്ലാത്ത എല്ലാം തെറ്റാണ്. നമ്മുടെ മുന്തലമുറ നവ ഗ്രഹങ്ങളെ ക്കുറിച്ച് പഠിച്ചു. എന്റെ മകന്‍ പഠിക്കുന്നത് എട്ടു ഗ്രഹങ്ങളെ ക്കുറിച്ച് മാത്രം. അറിവിന്റെ വികാസത്തില്‍ ഒരു ഗ്രഹം പുറത്താകുന്നു. നാളെ വീണ്ടും പത്ത് എന്ന് പറയാം. അല്ലെങ്കില്‍ ഏഴു എന്ന് വരാം. പണ്ടൊരിക്കല്‍ ഒരു മഹാന്‍ പറഞ്ഞത്രേ “ നിങ്ങള്‍ വിവരം ഉള്ളവരുമായി സംസാരിക്കുക. അപ്പോള്‍ നിങ്ങള്ക്ക് നിങ്ങളുടെ വിവരക്കേട് മനസ്സിലാകും” പക്ഷെ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നത് എന്നേക്കാള്‍ ജ്ഞാനം കുറഞ്ഞവരുമായി സംവദിക്കാന്‍. അപ്പോള്‍ എക്കാലവും ഞാന്‍ പണ്ടിതനായി അംഗീകരിക്കപ്പെടുന്നു. അറിവ് അത് അനന്തമാണ്. ആപെക്ഷികവും. നമ്മുടെ സംവാദങ്ങള്‍ പോലും വഴിമുട്ടി പോകുന്നത് അവിടെയാണ്. ചിലരുടെ വാക്കുകള്‍ക്കു അഹന്തയുടെ ലാഞ്ചന നാം കാണുന്നു. അഹന്തയുടെ ഇസ്ലാമിക മാനം പ്രവാചകന്‍ ഇങ്ങിനെ വിശദീകരിച്ചു “ സത്യത്തെ അവഗണിക്കുക, ജനങ്ങളെ നിസ്സാരമാക്കുക” ഇത് രണ്ടും നാം അറിഞ്ഞോ അറിയാതയോ കൊണ്ട് നടക്കുന്നു. അവസാന സത്യം അല്ലാഹുവിന്റെ വാക്കുകളാണ്, അവന്റെ പ്രവാചകന്‍റെ വചനങ്ങളും. പക്ഷെ നമ്മുടെ എല്ലാം ചിന്ത ഒരു പോലെ ആകുക എന്നത് അസംഭവ്യവും, ചരിത്രത്തില്‍ ഒരിക്കലും സംഭാവിചിട്ടില്ലാത്തത്, ഇനി ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്തത്. പ്രവാചകന്റെ അനുചരന്മാര്‍ പോലും കാര്യങ്ങളെ മനസ്സിലാക്കുന്നിടത് ഭിന്ന വീക്ഷണം പുലര്‍ത്തി. അതിനു ശേഷം വന്നവരും, പക്ഷെ ദീനിന്റെ വിശാലത അവരെയൊക്കെ ഉള്‍ക്കൊണ്ടു. അടിസ്ഥാനങ്ങളില്‍ അവര്‍ ഒന്നും ഭിന്നിച്ചില്ല. കാരണം ആ ഭിന്നത കൊണ്ടെത്തിക്കുക ഇസ്ലാമിന്റെ വാതില്‍ പുറത്താണ്. എന്റെ ജ്ഞാനം അത് വികസിക്കുന്നത് കാര്യ കാരണ ബന്ധത്തിലാണ്. വായിക്കുക എന്നതാണ് അറിവിന്റെ ഒന്നാമത്തെ മാര്‍ഗം. അടുത്തത് കേള്‍ക്കുക. മൂന്നാമാത്തത് വായനയുടെയും കേള്‍വിയുടെയും അടിസ്ഥാനത്തില്‍ കാര്യങ്ങളെ മനനം ചെയ്യുക എന്നതും. സത്യസന്ധത കൈവെടിഞ്ഞുള്ള വായന തീര്‍ത്തും ഗുണകരമല്ല. അധ്യാപകന്റെ മുന്നിലെ വിധ്യാര്തിയെ പോലെ ആകണം നാം വായനയുടെ മുന്നിലും. ഒരു പക്ഷെ നാം വായിക്കുന്നത് നമ്മുടെ മുന്‍ ധാരണകള്‍ക്ക് തീര്‍ത്തും വിഭിന്നമാകാം. പലരും വായന അവിടെ അവസാനിപ്പിക്കുന്നു. തന്റെ ധാരണ തിരുത്താന്‍ തയ്യാറല്ല എന്നതാന് അതിനു കാരണം. യഥാര്‍ത്ഥ ജ്ഞാനതിന്റെ അഭാവം നമുക്ക് നല്‍കുക ധാരണകള്‍ മാത്രം. ഇസ്ലാം ജ്ഞാനത്തിന്റെയും അതിനനുസരിച്ചുള്ള പ്രവര്‍ത്തനത്തിന്റെയും മതമാണ്. വിവമില്ലാതവനും ഉള്ളവനും സമമാകില്ല, രാത്രിയും പകലും സമമല്ലാത്തത് പോലെ, ഇരുട്ടും വെളിച്ചവും സമമല്ലാത്തത് പോലെ. ഖുര്‍ആനുമായി വിശ്വാസിക്ക് ഉണ്ടാവേണ്ട നിലപ്പാട് രണ്ടാണ്. ഒന്ന് പഠിതാവ് മറ്റൊന്ന് അദ്ധ്യാപകന്‍. നമ്മില്‍ അധികപേരും ഈ രണ്ടു വിഭാഗത്തിലും പെടാതവരാന്. പ്രവാചകന്‍ ആകരുത് എന്ന് പറഞ്ഞ വിഭാഗത്തില്‍ പെടുന്നു മുസ്ലിം സമുദായത്തിലെ വലിയ വിഭാഗം എന്ന് വന്നാല്‍ ഒരു സമൂഹത്തിന്റെ മൊത്തം അവസ്ഥ നമുക്ക് മനസ്സിലാവും. ഓരോ വചനതിനും തന്‍റെ നിലപാട് പറയാനാണ് നമുക്ക് താല്പര്യം. അത് കൊണ്ട് അതിറക്കിയവന്‍ എന്തുധേഷിച്ചു എന്നന്വേഷിക്കല്‍ നമ്മുടെ ജോലിയല്ല. ഖുര്‍ആനിന്റെ മൊത്തം നിലപാട് നന്മ മാത്രമാണ്. നമുക്കത് മനസ്സിലാകാതെ പോകുന്നത് നമ്മുടെ ബുദ്ധിയുടെ പരിമിതി കൊണ്ടാണ്. ഒരു കാര്യം നാം ആത്യന്തികമായി മനസ്സിലാക്കേണ്ടതുണ്ട്. ഖുര്‍ആന്‍ മാത്രമാണ് ആത്യന്തിക സത്യം. അതിലപ്പുറം ഒരു സത്യം ഇല്ല. പക്ഷെ നമ്മില്‍ അധികം പേരും ചെരുപ്പിന് വേണ്ടി കാല്‍ മുരിക്കുകയല്ലേ?.
Sunday, September 25, 2011
നാം നേടിയോ
കാര്യങ്ങളെ അവലോകനം ചെയ്യുക എന്നത് ഇസ്ലാം ആകുന്നു. ഉമറുല്‍ ഫാറൂഖ് (റ.അ) പറഞ്ഞത് വളരെ പ്രസക്തം. “ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ ചെയ്യുക”. ഓരോ ദിനത്തെയും അന്ന് തന്നെ വിചാരണ ചെയ്യുക. തിരുതാനുള്ളത് അന്ന് തന്നെ തിരുത്തുക. ഇന്നത്തെ അബദ്ധം നാളെ വീണ്ടും ഉണ്ടാവാതെ സൂക്ഷിക്കുക. ഇന്നതെക്കാള്‍ കൂടുതല്‍ സൂക്ഷ്മത നാളേക്ക് നല്‍കുക. പക്ഷെ നമ്മില്‍ അധികം പേരും ഇത്തരം ഒരു വിചാരണ ചെയ്യാന്‍ മടിക്കുന്നവരാണ്. തന്റെ ഇന്നലെകള്‍ തന്നെ തന്നെ വേട്ടയാടും എന്നതാന് പലരെയും അതിനു പ്രേരിപ്പിക്കാത്തത്. മനുഷ്യനു ഉത്തരം നല്‍കാന്‍ ഏറ്റവും വിഷമം തന്റെ മനസ്സിനാണ്. അതിനാലാണ് പണ്ഡിതന്മാര്‍ ഇങ്ങിനെ പറഞ്ഞത് “ ഒരായിരം മുഫ്തികള്‍ ഫതവ നല്‍കിയാലും നീ നിന്റെ മനസ്സിനോട് ചോദിക്കണം എന്ന്” ഖുര്‍ആന്‍ ഈ അവലോകനത്തിനു നല്‍കിയ പ്രാധാന്യം ഒന്ന് നോക്കൂ. പ്രവാചകന്‍ (സ.അ) കടന്നു പോയ ഒട്ടു മിക്ക വിഷയങ്ങളും ഖുര്‍ആന്‍ അവലോകനം നടത്തുന്നുണ്ട്. അതില്‍ പ്രവാചകന്റെ കുട്ടികാലം മുതല്‍ തുടങ്ങി ജീവിതത്തിന്റെ അവസാനം വരെ ഉള്‍ക്കൊള്ളുന്നു. ബദറിന്റെ വിജയവും ഉഹടിന്റെ പരാജയവും എല്ലാം അത് വിചാരണ ചെയ്തു. കേവലം കഥാകഥനം നടത്തുക എന്ന രീതിയിലല്ല. പകരം അതിലെ മുന്നേറ്റങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി. ബദറില്‍ പ്രവാചകന്‍ നടത്തിയ പ്രാര്‍ത്ഥന. ഉഹുടില്‍ ചിലര്‍ നടത്തിയ അനുസരക്കേട്, അങ്ങിനെ ഒരു പാട് നമുക്ക് കാണാം.
നമുക്ക് ഇപ്പോള്‍ കഴിഞ്ഞു പോയത് ഒരു വിചാരണ മാസമാണ്. “ പ്രവാചകന്‍ ഇങ്ങിനെ പറഞ്ഞതായി നമുക്ക് വായിക്കാം “ ഒരാള്‍ ജീവിച്ചിരിക്കെ റമദാന്‍ ആഗതമായി, എന്നിട്ടും അയാള്‍ പപമുക്തനായില്ല. എങ്കില്‍ അവന്‍ മുഖം കുത്തി വീഴട്ടെ”. അതി ഗൌരവമായ ഒരു വിഷയമാണ് ഇവിടെ പ്രതിപാതിക്കുന്നത്. നോമ്പ് അനുഷ്ട്ടിക്കാത്തവന്‍ എന്നതിന് പകരം നോമ്പ് കൊണ്ട് പാപം പോരുക്കപ്പെടാത്തവന്‍ എന്നാണു തിരുമേനി പറഞ്ഞത്. നാം ചിന്തിച്ചു നോക്കുക. കഴിഞ്ഞ റമദാന്‍ കൊണ്ട് നാം എത്ര മാത്രം മാറിയിട്ടുണ്ട്. ശഹബാന്‍ മുപ്പതിന്റെ രാത്രിയില്‍ നിന്നും ശവ്വാല്‍ ഒന്നില്‍ ഞാന്‍ എവിടെ നില്‍ക്കുന്നു. എന്റെ നിലപാടുകള്‍, ബന്ധങ്ങള്‍. ഇടപാടുകള്‍, സംസാരങ്ങള്‍, എന്തിലും ഉപരിയായി അല്ലാഹുവുമായുള്ള ബന്ധത്തില്‍ വൃതാനുഷ്ടാനം വല്ല മാറ്റവും എന്നില്‍ വരുത്തിയിട്ടുണ്ടോ. ചിലര്‍ പറയും റമദാന്‍ കൊണ്ട് ഭക്ഷണതിനു ഒരു ക്രമം വന്നു. അല്ലെങ്കില്‍ ഉറക്കത്തിനു ക്രമം വന്നു. അതിലപ്പുറം നമ്മുടെ ഏതു തലങ്ങല്‍ക്കാന് റമദാന്‍ നമുക്ക് മാറ്റമായത്. ഇവിടെ വകീലും ന്യായാധിപനും നിന്റെ മനസ്സാണ്. ഇതിനെ ക്കുറിച്ചാണ് നാമിങ്ങിനെ വായിക്കുന്നത് “നിശ്ചയം, ആത്മാവിനെ സംസ്കരിച്ചവന്‍ വിജയം പ്രാപിച്ചു. അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജയപ്പെട്ടു.“ റമദാന്‍ കൊണ്ട് നമുക്ക് അള്ളാഹു വാഗ്ദാനം ചെയ്തത് ഒന്ന് മാത്രം. അത് തഖ്‌വയാണ്. തഖ്‌വ നമ്മെ നന്മയിലേക്കും അവിടെ നിന്ന് സ്വര്‍ഗതിലെക്കും നയിക്കും. വിശ്വാസിയെ കുറിച്ച് ഇങ്ങിനെ പറയുന്നു “ അവന്‍ ഭയത്തിന്റെയും പ്രതീക്ഷയുടെയും നടുവിലാണ്” റമദാനിനു ശേഷം ആര് മാസം അവന്‍ ആശന്കാകുലനാണ്. തന്റെ കര്‍മം അള്ളാഹു സ്വീകരിച്ചുവോ എന്നതാണ് ഈ ആശങ്കയ്ക്ക് നിദാനം, പിനീട് ആര് മാസം അവന്‍ അടുത്ത റമദാനിന്റെ പ്രതീക്ഷയിലാണ്. അലി (റ.അ) പറഞ്ഞത് ഇവിടെ പ്രസക്തമാണ് “ നിങ്ങള്‍ അടിയുറച്ചു നില്‍ക്കുന്നവരാകനം, തഖവയില്‍, കാരണം മുത്തഖികളില്‍ നിന്ന് മാത്രമേ അല്ലാഹു കര്‍മം സ്വീകരിക്കുയോല്ലോ”. അപ്പോള്‍ നമ്മുടെ കര്‍മം സ്വീകരിക്കാന്‍ ഉണ്ടാവേണ്ട ഒന്നാമത്തെ ഗുണം മുത്തഖി ( സൂക്ഷ്മാലു) ആവുക എന്നതാണ്. ഇസ്ലാം ഉപകാരപ്പെടുന്നത് അവര്‍ക്ക് മാത്രമാകുന്നു. ഖുര്‍ആന്‍ സന്മാര്‍ഗം നല്‍കുക മുത്തഖികള്‍ക്ക് എന്ന് നാം എന്നും പാരായണം ചെയ്യുന്ന വചനങ്ങളാണ്.
ഒരിക്കല്‍ പ്രവാചകന്‍ ഇങ്ങിനെ പാരായണം ചെയ്തു “നിശ്ചയം റബ്ബിനോടുള്ള ഭക്തിയാല്‍ ചകിതരാകുന്നവര്‍, റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ ഉറച്ച വിശ്വാസമുള്ളവര്‍, റബ്ബിന്നു പങ്കാളികളാരെയും കല്‍പിക്കാത്തവര്‍, റബ്ബിങ്കലേക്കു മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ മനസ്സു വിറച്ചുകൊണ്ട് ദാനം ചെയ്യുന്നവര്‍, അങ്ങനെയുള്ളവര്‍ മാത്രമാകുന്നു നന്മകളില്‍ ജാഗ്രതയുള്ളവരും അവയെ പ്രാപിക്കുന്നതില്‍ മുന്നേറുന്നവരും” അപ്പോള്‍ ആയിഷ (റ. അ) ചോദിച്ചു “ പ്രവാചകരെ അത് അവര്‍ പണ്ട് കാലത്ത് ചെയ്ത തെറ്റുകള്‍ ഓര്‍ത്തു കൊണ്ടാണോ ഇങ്ങിനെ ഭയപ്പെടുന്നത്” തിരുമേനി പറഞ്ഞു “ തങ്ങളുടെ കര്‍മങ്ങള്‍ അള്ളാഹു സ്വീകരിക്കാതിരിക്കുമോ എന്നതാണ് അവരുടെ ഭയം. പണ്ഡിതന്മാര്‍ അതിനെ ഇങ്ങിനെ വിശദീകരിച്ചു “ ഇബ്രാഹിം നബി (അ) ചെയ്തത് അതി മഹത്തരമായ കാര്യമാണ്. അതും അല്ലാഹുവിന്റെ കല്പനയില്‍ കഅബ നിര്‍മാണം. പക്ഷെ അപ്പോഴും ആ പ്രവാചകന്മാര്‍ ആശങ്കാകുലരായിരുന്നു. അവരുടെ പ്രാര്‍ത്ഥന നമുക്ക് ഇങ്ങിനെ വായിക്കാം “ഓര്‍ക്കുക, ഈ മന്ദിരത്തിന്റെ ഭിത്തികള്‍ പടുത്തുയര്‍ത്തവെ ഇബ്റാഹീമും ഇസ്മാഈലും പ്രാര്‍ഥിച്ചിരുന്നു: `ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് ഈ എളിയ കര്‍മം കൈക്കൊള്ളേണമേ” അപ്പോള്‍ കര്‍മം സ്വീകരിക്കപ്പെടുക എന്നതാന് അതിപ്രധാനം. അതിനു റമദാനില്‍ നാമുണ്ടാക്കിയ സൂക്ഷ്മത കൈമോശം വരാതെ സൂക്ഷിക്കുക.
റമദാനില്‍ നമ്മുടെ ശരീരത്തിന് മൊത്തം നോമ്പായിരുന്നു. കണ്ണുകള്‍ അരുതാത്തത് കണ്ടില്ല. കാതുകള്‍ കേട്ടില്ല. നാവ് ഉച്ചരിച്ചില്ല, മനസ്സ് ചിന്തിച്ചില്ല. കാലുകള്‍ അങ്ങോട്ട് നടന്നില്ല. കൈകള്‍ അത് ചെയ്തില്ല. പിന്നെ എപ്പോഴോ പടിഞ്ഞാറേ മാനത്ത് ബാലചന്ദ്രന്‍ വന്നപ്പോള്‍ നമ്മില്‍ പലരും ആ കെട്ടുകളില്‍ നിന്നും സ്വയം മോചനം പ്രഖ്യാപിച്ചു. തഖ്‌വ എന്ന പദം ഖുര്‍ആന്‍ പ്രയോഗിച്ചത് മനുഷ്യന്റെ പരസ്പരമുള്ള ഇടപാടുകള്‍ പറയുന്നിടത്താണ്. നമസ്കാരത്തില്‍ തഖ്‌വ ഉള്ളവരാകുക എന്നോ നോമ്പില്‍ തഖ്‌വ ഉള്ളവരാകുക എന്നോ ഒരു വചനവും നാം കാണില്ല. പകരം ഈ ആരാധന കര്‍മങ്ങള്‍ നിങ്ങള്ക്ക് തഖ്‌വ ജനിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ്. ഇവിടെ നിന്നും സ്വായത്തമാക്കുന്ന തഖ്‌വ ജീവിതത്തിന്റെ പ്രായോഗികതയില്‍ ചിലവഴിക്കുക. അപ്പോള്‍ നിങ്ങള്‍ നാഥന്റെ തൃപ്തിക്ക് പാത്രഭൂതരാകും. അപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥന അര്‍ത്ഥവത്തായി തീരും “ അല്ലാഹുവേ ഞാന്‍ നിന്നോട് നിന്റെ തൃപ്തിയും സ്വര്‍ഗ്ഗവും ചോദിക്കുന്നു, നിന്റെ കോപത്തില്‍ നിന്നും നരകത്തില്‍ നിന്നും ശരണം തേടുകയും ചെയ്യുന്നു” നോമ്പ് അത് പരിചയാണ്, തിന്മയോടുള്ള യുദ്ധത്തില്‍ കൈയില്‍ ഉണ്ടാകേണ്ട പരിച പാകപ്പെടുതിയെടുതവരാന് നാം. നമ്മെ വഴികേടിലാക്കാന്‍ ആര്‍ക്കും കഴിയില്ല. പിശാചു നമ്മുടെ മുന്നില്‍ തോറ്റു പോകും, കാരണം ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. എന്റെ സംരക്ഷണം അവന്റെ കയ്യിലാണ്. ഈ ബോധം നമുക്ക് കൊണ്ട് നടക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ റമദാന്‍ ഗുണകരമായിരുന്നു എന്ന് കരുതാം. അതല്ല എന്റെ മനസ്സിന്റെ പരിപൂര്‍ണ കടിഞ്ഞാണ്‍ എനിക്ക് ലഭിച്ചിട്ടില്ല എന്നാണു മനസ്സ് പറയുന്നതെങ്കില്‍................അല്ലാഹുവില്‍ ശരണം. നാളെ കോടിക്കണക്കിനു മനുഷ്യരുടെ മുമ്പില്‍ മുഖം കുത്തി വീഴുന്നവന്‍ ഞാന്‍ ആയിതീരുമോ?. പോട്ടിപ്പിളരാന്‍ മാത്രം ശക്തിയില്‍ കത്തി ജ്വലിക്കുന്ന അഗ്നി.......... എന്റെ മനസ്സ് അസ്വസ്ഥമാണ്. നിങ്ങളുടെതോ?.............
Sunday, August 7, 2011
സംവാദം നടക്കേണ്ടത്
വാദങ്ങള്‍ നമുക്ക് നല്‍കുന്നത് എന്താണ്, നമ്മുടെ അനുഭവത്തില്‍ പുതിയ ചില വാദങ്ങള്‍ മാത്രം. സംവാദം മതത്തിന്റെ ഒരു അടിസ്ഥാനമാണ്. നിങ്ങള്‍ സംവദിക്കുക എന്ന അര്‍ത്ഥത്തില്‍ വരുന്ന “ജാദില്‍” എന്ന കല്പന ക്രിയയാണ് ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. പക്ഷെ അടുത്ത വാക്കില്‍ തന്നെ അതിനു ഒരു നിബന്ധന കൂടി പറഞ്ഞു” അഹസന്‍” അതായത് ഏറ്റവും നല്ലത് കൊണ്ട്. നല്ല രീതിയില്‍ അല്ലാതെ ഒരിക്കലും സംവാദം നടത്തരുത് എന്നതും ഖുര്‍ആനിന്റെ കല്പനയാണ്. രണ്ടു തരത്തില്‍ നമുക്ക് സംവാദങ്ങളെ കാണാം ഒന്ന് ബുദ്ധിയുമായി
സംവദിക്കുന്നത്, മറ്റൊന്ന് വൈകാരികമായി അനുഭവപ്പെടുന്നത്. ഒരു വിഷയത്തില്‍ യാതൊരു മുന്‍വിധിയും ഇല്ലാതെ ആകണം സംവാദങ്ങളെ കേള്‍വിക്കാര്‍ അല്ലെങ്കില്‍ വായനക്കാര്‍ സമീപിക്കേണ്ടത്. ചരിത്രത്തില്‍ നടന്ന കുറെ സംവാദങ്ങള്‍ നാം വായിക്കുന്നു, ഖുര്‍ആനില്‍
പറഞ്ഞ ആ സംവാദ ചരിത്രത്തില്‍ ഒരു ഭാഗത്ത് നിലകൊണ്ടിരുന്നത് പ്രവാചകന്‍മാരായിരുന്നു. അവരുടെ മറുപക്ഷത് നാം കാണുന്നത് സമൂഹം തിന്മകളുടെ അധിപന്മാരായി ഇന്നും കാണുന്ന ക്രൂരന്മാരെയാണ്. അവരോടു നടത്തിയ സംവാദത്തിനു അള്ളാഹു പറഞ്ഞ നിബന്ധനകള്‍ എന്തെല്ലാമായിരുന്നു. ഒന്നാമതായി നമുക്ക് മൂസാ നബിയുടെ (അ. സ) ചരിത്രം പരിശോടിക്കാം. “നീയും സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോവുക. ശ്രദ്ധിക്കുക: എന്നെ സ്മരിക്കുന്നതില്‍ വീഴ്ച വരുത്തരുത്. ഇരുവരും ഫറവോന്റെ അടുക്കലേക്കു പോകുവിന്‍. അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് മയത്തില്‍ സംസാരിക്കേണം. അവന്‍ ഉപദേശം സ്വീകരിക്കുകയോ ഭയപ്പെടുകയോ ചെയ്തെങ്കിലോ” ഇബ്രാഹിം
നബിയുമായി (അ. സ) സംവദിച്ച നമ്രൂദ്, ഇവരുടെയൊക്കെ ചരിത്രം നമ്മുടെ മുമ്പില്‍ ഉണ്ട്. പക്ഷെ ഇന്ന് നമ്മുടെ ചില ആളുകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സംവാദ രീതി നമുക്ക് എന്ത് ഗുണപാടമാണ് നമുക്ക് നല്‍കുന്നത്. ജനങ്ങളോട് സംസാരിക്കുമ്പോള്‍ നല്ല രീതിയില്‍ സംസാരിക്കണം എന്നതും നമ്മോടുള്ള കല്പനയാണ്. ആദ്യം പറഞ്ഞത് പോലെ പണ്ഡിതന്മാര്‍ സംവാദത്തെ രണ്ടായി തരം തിരിച്ചു. ഒന്നാമത്തേത് നിര്‍ബന്ധമായും ഉണ്ടാകേണ്ട സംവാദം, അത് സംവദിക്കുന്നത് മനുഷ്യന്റെ ബുധിയോടാണ്.. സംവാദം ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണമാണ്. പരസ്പരം അറിയാനും അറിയിക്കാനും സംവാദം സഹായിക്കുന്നു. പക്ഷെ നമ്മുടെ മനസ്സില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു സംവാദന രീതി
ഇസ്ലാമുമായി തീരെ ബന്ധമില്ലാത്തതാണ്. അതിനു ഒരു യുദ്ധത്തിന്റെ രൂപ ഭാവമാണ്. നോട്ടീസുകളില്‍ തുടങ്ങും അനിസ്ലാമികത. പേടിസ്വപ്നം, വിരണ്ടോടിയവര്‍, പണ്ട് തോറ്റു തോപ്പിയിട്ടവര്‍ തുടങ്ങി മറുഭാഗത്തെ പരമാവധി അരിശം പിടിപ്പിക്കുന്ന രീതി ഇസ്ലാം അനിവധിച്ച സംവാദ സംസ്കാരത്തിന്റെ ഭാഗമല്ല. ഹജ്ജിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍
പറഞ്ഞ ഒന്നാണ് “ജിദാല്‍” പാടില്ല എന്നത്. ഈ വാക്കിനെ പണ്ഡിതന്മാര്‍ ഇങ്ങിനെ വിശദീകരിക്കുന്നു. سألت ابن عباس عن
الجدال قال: المراء تماري صاحبك حتى تغضبه എന്താണ് ജിദാല്‍ എന്ന് ഇബ്നു അബ്ബാസ് (റ.അ) വിനോട് ചോദിച്ചു, അദ്ദേഹം പറഞ്ഞു “ തന്റെ സഹോദരനെ ദേഷ്യം പിടിപ്പിക്കുന്ന തരത്തില്‍ തര്‍ക്കിക്കലാണ്. ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന സംവാദന രീതി മുന്‍കൂട്ടി കണ്ടു അധെഹം പറഞ്ഞതാണോ
എന്ന് നമുക്ക് തോന്നിപോകും. ഇസ്ലാം സംവാദമെന്നു പറയുന്നത് അമുസ്ലീംകളുമായാണ്.അതും ബുദ്ധിപരമായി മാത്രം. മുസ്ലിംകള്‍ തമ്മില്‍ ചരിത്രത്തില്‍ ഇത്തരം കോലാഹലങ്ങള്‍ നടന്നതായി നമുക്കറിയില്ല. പ്രബോധനത്തിന് ഇസ്ലാം വെച്ച മൂന്നു ഉപാധികലില്‍ ഒന്ന്
സംവാദമാണ്. ആ വചനത്തെ പണ്ഡിതന്മാര്‍ ഇങ്ങിനെ വിശദീകരിക്കുന്നു “ പ്രസന്നമായ മുഖം മൃദുലമായ ഭാഷ, വശ്യമായ പെരുമാറ്റം, വാക്കുകള്‍ സത്യത്തില്‍ നിന്നും തെറ്റിപോകാതെ സൂക്ഷിക്കുക, നമ്മുടെ സംവാദ സദസ്സില്‍ നാം കാണുന്നത് പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്നവരെ പോലെയാണ്. പരസ്പരം പരിഹസിക്കാതിരിക്കുക എന്നതും സംവാദത്തിന്റെ ഒരു നിബന്ധനയാണ്. അണികളെ ചിരിപ്പിക്കാന്‍ ഇന്ന് ചെയ്തു കൂടാത്ത എന്ത് പരിഹാസമാണില്ലാത്തത്.
ചരിത്രത്തില്‍ ആദ്യത്തെ സംവാദം നാം കാണുന്നത് ഇമാം ഇബ്നു അബ്ബാസ് (റ.അ) ഖവാരിജുകളുമായി നടത്തിയ സംവാദമാണ്, തുടക്കത്തില്‍ തന്നെ ഇബ്നു അബ്ബാസിനെ ദേഷ്യം പിടിപ്പിക്കാന്‍ ഉതകുന്ന ഒരു ചോദ്യം അവര്‍ ഉന്നയിക്കുന്നുണ്ട്. ഇബ്നു അബ്ബാസ്
അവര്‍കള്‍ ആ വിഷയത്തിനു നല്‍കിയ മറുപടിയും അദ്ദഹം നടത്തിയ സംവാദവും നമുക്ക് പടമാകേണ്ടാതാണ്. സംവാദം സത്യം മനസ്സിലാക്കാന്‍ എന്ന അര്‍ത്ഥത്തിലാണ്, പക്ഷേ പല സംവാദ സദസ്സും പിരിഞ്ഞുപോയാല്‍ കേള്‍വിക്കാര്‍ക്ക് ലഭിക്കുന്ന സത്യം എത്രമാത്രമായിരിക്കും. അടിസ്ഥാനങ്ങള്‍ വെച്ച് കൊണ്ടാണ് സംവാദം നടത്തേണ്ടത്. ഇന്ന്
നമ്മുടെ സംവാദ സദസ്സില്‍ നടക്കുന്നത് ഖുര്‍ആനും ഹദീസും വെച്ച് കൊണ്ടുള്ള സംവാദം അല്ല പകരം അതിനെ വളച്ചൊടിച്ചു കൊണ്ടുള്ള വാചക കസര്‍ത്ത്കളാണ്. പണ്ടില്ലാത്ത എത്ര വിചിത്ര വാദങ്ങള്‍ ഇന്ന് ഇസ്ലാമിന്റെ പേരില്‍ നാം കേള്‍ക്കുന്നു. സംവാദം എന്ന്
കേട്ടാല്‍ നമുക്ക് ഓര്മ വരിക രണ്ടു ചേരിയായി തിരിഞ്ഞു പരസ്പരം പോര്‍വിലിക്കുന്ന വിഭാഗങ്ങളാണ്. ഇതില്‍ ഏറ്റവും രസകരമായ കാര്യം പണ്ഡിതന്മാര്‍ തമ്മില്‍ സംവാദം നടത്തി പാമരന്മാര്‍ വിധി പറയുക എന്നതാണ്. കോപം വന്ന സമയത്ത് നടത്തുന്ന തലാഖ് സാധുവല്ല എന്ന് പറയുംപോലെ വൈകാരികത അതിന്റെ ഉച്ചിയില്‍ എത്തിച്ച സംവാദവും
സാധുവാകില്ല. ഇരു വിഭാഗവും മുന്‍ ധാരണയോടെയാണ് കേള്‍വിക്കാരായി ഇരിക്കുന്നത്. മാത്രമല്ല തങ്ങളുടെ ആളുകളെ കൂടുതല്‍ വൈകരികമാക്കാന്‍ ഉതകുന്ന ചൊട്ടു വിദ്യകള്‍ ഓരോ വിഭാഗവും പുറത്തെടുക്കുന്നു. അപ്പോള്‍ ഒരു സത്യാന്യെഷിക്ക് കരണീയമായിട്ടുള്ളത് തികച്ചും ശാന്തമായ രീതിയില്‍ കാര്യങ്ങള്‍ അന്വേഷിക്കുക എന്നതാണ്. അതിനു ഉത്തമം വായന എന്ന സംവാദന രീതിയാണ്. രണ്ടു വിഭാഗവും ഒരു വിഷയത്തെ ക്കുറിച്ച് അവരുടെ വീക്ഷണം ഉദ്ധരിച്ചു പുസ്തകം ഇറക്കുക. ഒരേ പുസ്തകത്തില്‍ തന്നെ ഇരു വിഭാഗവും അവരുടെ
തെളിവുകള്‍ നിരതട്ടെ. അനുവാചകന് ഒരു മറയുമില്ലാതെ കാര്യങ്ങള്‍ ശാന്ത മനസ്സോടെ മനസ്സിലാക്കാന്‍ അത് ഉപകരിക്കും. പൊതു സമൂഹത്തിനു മുമ്പില്‍ ഇസ്ലാം മാന്യത കൈവരിക്കാനും അത് കാരണമാകും. ഈ ബഹളമയം കൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടാവുക. ഇസ്ലാമിനെ വിമര്‍ശിക്കാന്‍ പൊതു സമൂഹത്തിനു ഒരു കാരണം കൂടെ എന്നല്ലാതെ. നമുക്ക് കഴിഞ്ഞു പോയ സലഫുകളെ മാതൃകയാക്കാം. അവര്‍ എങ്ങിനെയാണ് സംവദിച്ചത്. ഈ തരത്തിലാണോ?. അവര്‍
നടത്തിയ സംവാദം പല പുസ്തക രൂപത്തില്‍ നമ്മുടെ മുമ്പില്‍ ഉണ്ട്. ആ രീതിയിലേക്ക് നമുക്ക് തിരിച്ചു പോകാം. പണ്ഡിതന്മാര്‍ സംവാദത്തെ രണ്ടായി തിരിച്ചു الجدال منه ما هو مذموم، ومنه ما هو
محمود നല്ലതും ചീത്തയും. സത്യം മാത്രം പുറത്തു വരുന്ന സംവാദം, അതില്‍ പരിഹാസം, ദുര്‍വ്യാഖ്യാനം, എന്നിവ തീര്‍ത്തും അന്യമായിരിക്കും. മറ്റു ചില സംവാദത്തെ ക്കുറിച്ചും ഖുര്‍ആന്‍ പറയുന്നുണ്ട്, പക്ഷേ അത് സത്യവിശ്വാസികളെ കുറിച്ച് അല്ല എന്ന് മാത്രം.

Subscribe to:
Posts (Atom)