Sunday, August 7, 2011

സംവാദം നടക്കേണ്ടത്വാദങ്ങള്‍ നമുക്ക് നല്‍കുന്നത് എന്താണ്, നമ്മുടെ അനുഭവത്തില്‍ പുതിയ ചില വാദങ്ങള്‍ മാത്രം. സംവാദം മതത്തിന്റെ ഒരു അടിസ്ഥാനമാണ്. നിങ്ങള്‍ സംവദിക്കുക എന്ന അര്‍ത്ഥത്തില്‍ വരുന്ന ജാദില്‍ എന്ന കല്പന ക്രിയയാണ് ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. പക്ഷെ അടുത്ത വാക്കില്‍ തന്നെ അതിനു ഒരു നിബന്ധന കൂടി പറഞ്ഞു അഹസന്‍ അതായത് ഏറ്റവും നല്ലത് കൊണ്ട്. നല്ല രീതിയില്‍ അല്ലാതെ ഒരിക്കലും സംവാദം നടത്തരുത് എന്നതും ഖുര്‍ആനിന്റെ കല്പനയാണ്. രണ്ടു തരത്തില്‍ നമുക്ക് സംവാദങ്ങളെ കാണാം ഒന്ന് ബുദ്ധിയുമായി
സംവദിക്കുന്നത്, മറ്റൊന്ന് വൈകാരികമായി അനുഭവപ്പെടുന്നത്. ഒരു വിഷയത്തില്‍ യാതൊരു മുന്‍വിധിയും ഇല്ലാതെ ആകണം സംവാദങ്ങളെ കേള്‍വിക്കാര്‍ അല്ലെങ്കില്‍ വായനക്കാര്‍ സമീപിക്കേണ്ടത്. ചരിത്രത്തില്‍ നടന്ന കുറെ സംവാദങ്ങള്‍ നാം വായിക്കുന്നു, ഖുര്‍ആനില്‍
പറഞ്ഞ ആ സംവാദ ചരിത്രത്തില്‍ ഒരു ഭാഗത്ത്‌ നിലകൊണ്ടിരുന്നത് പ്രവാചകന്‍മാരായിരുന്നു. അവരുടെ മറുപക്ഷത് നാം കാണുന്നത്  സമൂഹം തിന്മകളുടെ അധിപന്മാരായി ഇന്നും കാണുന്ന ക്രൂരന്മാരെയാണ്. അവരോടു നടത്തിയ സംവാദത്തിനു അള്ളാഹു പറഞ്ഞ നിബന്ധനകള്‍ എന്തെല്ലാമായിരുന്നു. ഒന്നാമതായി നമുക്ക് മൂസാ നബിയുടെ (അ. സ) ചരിത്രം പരിശോടിക്കാം.
നീയും സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോവുക. ശ്രദ്ധിക്കുക: എന്നെ സ്മരിക്കുന്നതില്‍ വീഴ്ച വരുത്തരുത്. ഇരുവരും ഫറവോന്റെ അടുക്കലേക്കു പോകുവിന്‍. അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് മയത്തില്‍ സംസാരിക്കേണം. അവന്‍ ഉപദേശം സ്വീകരിക്കുകയോ ഭയപ്പെടുകയോ ചെയ്തെങ്കിലോ ഇബ്രാഹിം
നബിയുമായി (അ. സ) സംവദിച്ച നമ്രൂദ്‌, ഇവരുടെയൊക്കെ ചരിത്രം നമ്മുടെ മുമ്പില്‍ ഉണ്ട്. പക്ഷെ ഇന്ന് നമ്മുടെ ചില ആളുകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സംവാദ രീതി നമുക്ക് എന്ത് ഗുണപാടമാണ് നമുക്ക് നല്‍കുന്നത്. ജനങ്ങളോട് സംസാരിക്കുമ്പോള്‍ നല്ല രീതിയില്‍ സംസാരിക്കണം എന്നതും നമ്മോടുള്ള കല്പനയാണ്. ആദ്യം പറഞ്ഞത് പോലെ പണ്ഡിതന്മാര്‍ സംവാദത്തെ രണ്ടായി തരം തിരിച്ചു. ഒന്നാമത്തേത് നിര്‍ബന്ധമായും ഉണ്ടാകേണ്ട സംവാദം, അത് സംവദിക്കുന്നത് മനുഷ്യന്റെ ബുധിയോടാണ്.. സംവാദം ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണമാണ്. പരസ്പരം അറിയാനും അറിയിക്കാനും സംവാദം സഹായിക്കുന്നു. പക്ഷെ നമ്മുടെ മനസ്സില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു സംവാദന രീതി
ഇസ്ലാമുമായി തീരെ ബന്ധമില്ലാത്തതാണ്. അതിനു ഒരു യുദ്ധത്തിന്റെ രൂപ ഭാവമാണ്. നോട്ടീസുകളില്‍ തുടങ്ങും അനിസ്ലാമികത. പേടിസ്വപ്നം, വിരണ്ടോടിയവര്‍, പണ്ട് തോറ്റു തോപ്പിയിട്ടവര്‍ തുടങ്ങി മറുഭാഗത്തെ പരമാവധി അരിശം പിടിപ്പിക്കുന്ന രീതി ഇസ്ലാം അനിവധിച്ച സംവാദ സംസ്കാരത്തിന്റെ ഭാഗമല്ല. ഹജ്ജിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍
പറഞ്ഞ ഒന്നാണ്
ജിദാല്‍ പാടില്ല എന്നത്. ഈ വാക്കിനെ പണ്ഡിതന്മാര്‍ ഇങ്ങിനെ വിശദീകരിക്കുന്നു.   سألت ابن عباس عن
الجدال قال: المراء تماري صاحبك حتى تغضبه
 എന്താണ് ജിദാല്‍ എന്ന് ഇബ്നു അബ്ബാസ്‌ (റ.അ) വിനോട് ചോദിച്ചു, അദ്ദേഹം പറഞ്ഞു തന്റെ സഹോദരനെ ദേഷ്യം പിടിപ്പിക്കുന്ന തരത്തില്‍ തര്‍ക്കിക്കലാണ്. ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന സംവാദന രീതി മുന്‍കൂട്ടി കണ്ടു അധെഹം പറഞ്ഞതാണോ
എന്ന് നമുക്ക് തോന്നിപോകും. ഇസ്ലാം സംവാദമെന്നു പറയുന്നത് അമുസ്ലീംകളുമായാണ്.അതും ബുദ്ധിപരമായി മാത്രം. മുസ്ലിംകള്‍ തമ്മില്‍ ചരിത്രത്തില്‍ ഇത്തരം കോലാഹലങ്ങള്‍ നടന്നതായി നമുക്കറിയില്ല. പ്രബോധനത്തിന് ഇസ്ലാം വെച്ച മൂന്നു ഉപാധികലില്‍ ഒന്ന്
സംവാദമാണ്. ആ വചനത്തെ പണ്ഡിതന്മാര്‍ ഇങ്ങിനെ വിശദീകരിക്കുന്നു
പ്രസന്നമായ മുഖം മൃദുലമായ ഭാഷ, വശ്യമായ പെരുമാറ്റം, വാക്കുകള്‍ സത്യത്തില്‍ നിന്നും തെറ്റിപോകാതെ സൂക്ഷിക്കുക, നമ്മുടെ സംവാദ സദസ്സില്‍ നാം കാണുന്നത് പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്നവരെ പോലെയാണ്. പരസ്പരം പരിഹസിക്കാതിരിക്കുക എന്നതും സംവാദത്തിന്റെ ഒരു നിബന്ധനയാണ്. അണികളെ ചിരിപ്പിക്കാന്‍ ഇന്ന് ചെയ്തു കൂടാത്ത എന്ത് പരിഹാസമാണില്ലാത്തത്.
ചരിത്രത്തില്‍ ആദ്യത്തെ സംവാദം നാം കാണുന്നത് ഇമാം ഇബ്നു അബ്ബാസ്‌ (റ.അ) ഖവാരിജുകളുമായി നടത്തിയ സംവാദമാണ്, തുടക്കത്തില്‍ തന്നെ ഇബ്നു അബ്ബാസിനെ ദേഷ്യം പിടിപ്പിക്കാന്‍ ഉതകുന്ന ഒരു ചോദ്യം അവര്‍ ഉന്നയിക്കുന്നുണ്ട്. ഇബ്നു അബ്ബാസ്‌
അവര്‍കള്‍ ആ വിഷയത്തിനു നല്‍കിയ മറുപടിയും അദ്ദഹം നടത്തിയ സംവാദവും നമുക്ക് പടമാകേണ്ടാതാണ്. സംവാദം സത്യം മനസ്സിലാക്കാന്‍ എന്ന അര്‍ത്ഥത്തിലാണ്, പക്ഷേ പല സംവാദ സദസ്സും പിരിഞ്ഞുപോയാല്‍ കേള്‍വിക്കാര്‍ക്ക് ലഭിക്കുന്ന സത്യം എത്രമാത്രമായിരിക്കും. അടിസ്ഥാനങ്ങള്‍ വെച്ച് കൊണ്ടാണ് സംവാദം നടത്തേണ്ടത്. ഇന്ന്
നമ്മുടെ സംവാദ സദസ്സില്‍ നടക്കുന്നത് ഖുര്‍ആനും ഹദീസും വെച്ച് കൊണ്ടുള്ള സംവാദം അല്ല പകരം അതിനെ വളച്ചൊടിച്ചു കൊണ്ടുള്ള വാചക കസര്‍ത്ത്കളാണ്. പണ്ടില്ലാത്ത എത്ര വിചിത്ര വാദങ്ങള്‍ ഇന്ന് ഇസ്ലാമിന്റെ പേരില്‍ നാം കേള്‍ക്കുന്നു. സംവാദം എന്ന്
കേട്ടാല്‍ നമുക്ക് ഓര്മ വരിക രണ്ടു ചേരിയായി തിരിഞ്ഞു പരസ്പരം പോര്‍വിലിക്കുന്ന വിഭാഗങ്ങളാണ്. ഇതില്‍ ഏറ്റവും രസകരമായ കാര്യം പണ്ഡിതന്മാര്‍ തമ്മില്‍ സംവാദം നടത്തി പാമരന്മാര്‍ വിധി പറയുക എന്നതാണ്. കോപം വന്ന സമയത്ത് നടത്തുന്ന തലാഖ്‌ സാധുവല്ല എന്ന് പറയുംപോലെ വൈകാരികത അതിന്റെ ഉച്ചിയില്‍ എത്തിച്ച സംവാദവും
സാധുവാകില്ല. ഇരു വിഭാഗവും മുന്‍ ധാരണയോടെയാണ് കേള്‍വിക്കാരായി ഇരിക്കുന്നത്. മാത്രമല്ല തങ്ങളുടെ ആളുകളെ കൂടുതല്‍ വൈകരികമാക്കാന്‍ ഉതകുന്ന ചൊട്ടു വിദ്യകള്‍ ഓരോ വിഭാഗവും പുറത്തെടുക്കുന്നു. അപ്പോള്‍ ഒരു സത്യാന്യെഷിക്ക് കരണീയമായിട്ടുള്ളത്‌ തികച്ചും ശാന്തമായ രീതിയില്‍ കാര്യങ്ങള്‍ അന്വേഷിക്കുക എന്നതാണ്. അതിനു ഉത്തമം വായന എന്ന സംവാദന രീതിയാണ്. രണ്ടു വിഭാഗവും ഒരു വിഷയത്തെ ക്കുറിച്ച് അവരുടെ വീക്ഷണം ഉദ്ധരിച്ചു പുസ്തകം ഇറക്കുക. ഒരേ പുസ്തകത്തില്‍ തന്നെ ഇരു വിഭാഗവും അവരുടെ
തെളിവുകള്‍ നിരതട്ടെ. അനുവാചകന് ഒരു മറയുമില്ലാതെ കാര്യങ്ങള്‍ ശാന്ത മനസ്സോടെ മനസ്സിലാക്കാന്‍ അത് ഉപകരിക്കും. പൊതു സമൂഹത്തിനു മുമ്പില്‍ ഇസ്ലാം മാന്യത കൈവരിക്കാനും അത് കാരണമാകും. ഈ ബഹളമയം കൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടാവുക. ഇസ്ലാമിനെ വിമര്‍ശിക്കാന്‍ പൊതു സമൂഹത്തിനു ഒരു കാരണം കൂടെ എന്നല്ലാതെ. നമുക്ക് കഴിഞ്ഞു പോയ സലഫുകളെ മാതൃകയാക്കാം. അവര്‍ എങ്ങിനെയാണ് സംവദിച്ചത്. ഈ തരത്തിലാണോ?. അവര്‍
നടത്തിയ സംവാദം പല പുസ്തക രൂപത്തില്‍ നമ്മുടെ മുമ്പില്‍ ഉണ്ട്. ആ രീതിയിലേക്ക് നമുക്ക് തിരിച്ചു പോകാം. പണ്ഡിതന്മാര്‍ സംവാദത്തെ രണ്ടായി തിരിച്ചു
الجدال منه ما هو مذموم، ومنه ما هو
محمود
  ല്ലതും ചീത്തയും. സത്യം മാത്രം പുറത്തു വരുന്ന സംവാദം, അതില്‍ പരിഹാസം, ദുര്‍വ്യാഖ്യാനം, എന്നിവ തീര്‍ത്തും അന്യമായിരിക്കും. മറ്റു ചില സംവാദത്തെ ക്കുറിച്ചും ഖുര്‍ആന്‍ പറയുന്നുണ്ട്, പക്ഷേ അത് സത്യവിശ്വാസികളെ കുറിച്ച് അല്ല എന്ന് മാത്രം.  

7 comments:

 1. ഉപകാരപ്രദമായ ബ്ലോഗ്...അഭിനന്ദനങ്ങള്‍ ....!!

  ReplyDelete
 2. സംവാദത്തില്‍ വലിയ നമയൊന്നും ഇല്ല. നന്മയുള്ള സംവാദം തീരെ നടക്കാറുമില്ല. സംവാദം കൊണ്ടുള്ള തിന്മകള്‍ ഏറെ സംവാദങ്ങള്‍ നടത്തിയ ഇമാം ഗസ്സാലി(റ) ഇഹിയാഉല്‍ ഉലൂമിദീനില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.


  അക്ഷര പിശാചിനെ ഓടിക്കണം....സൂറത്തുല്‍ ബകറ പാരായണം ചെയ്തിട്ടാനെന്കിലും ശരി.

  ReplyDelete
 3. ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവർ ഏതു പ്രകോപനത്തിലും നിയന്ത്രണം വിടാതെ പിടിച്ചു നിൽക്കാൻ ശ്രമിക്കുക. എങ്കിൽ സംവാദം ഗുണമേ ചെയ്യൂ. പ്രത്യക്ഷ പരിവർത്തനം കണ്ടില്ലെങ്കിലും സൽക്കർമ്മത്തിന്റെ പ്രതിഫലം സംവാദം നടത്തുന്നവനു ലഭിക്കും. നല്ല ആശയം നല്ല വാക്കുകളിൽ പ്രകടിപ്പിച്ച താങ്കളെ അല്ലാഹു അനുഗ്രഹിക്കുമാരാകട്ടെ

  ReplyDelete
 4. <>അടിസ്ഥാനപരമായ മാറ്റം വരേണ്ടത് ആ ചിന്താഗതിയിലാണ്. അല്ലെങ്കില്‍ പുറമേ നിന്ന് കേള്‍ക്കുന്നവര്‍ക്കയിരിക്കും മാനസികമായ മാറ്റം ഉണ്ടാവുക. ഇവരോ ബഹുമാനിക്കപ്പെടാന്‍ അര്ഹരെന്ന ചിന്ത ഒരു മാനുഷികമായ വികാരം തന്നെയാണ്.. നല്ല പോസ്റ്റ്‌..

  ReplyDelete
 5. നന്നായിരിക്കുന്നു.സ്വയം വലുതാകാന്‍ ശ്രമിക്കുന്ന കൂട്ടര്‍ക്ക് എന്തുവിലയാണു സമൂഹത്തിലുള്ളത്...ഒരു മാറ്റം അനിവാര്യമാണു...

  ReplyDelete
 6. വളരെ നന്നായിരിക്കുന്നു . സംവാദം ഗുണകാംക്ഷയോടെ ആകുമ്പോള്‍ അതിനു റിസള്‍ട്ട് ഉണ്ടാകും .ഇവിടെ നടക്കുന്ന സംവാദങ്ങള്‍ മിക്കതും അപരനെ തോല്‍പിക്കുക എന്നാ ഉദ്ദേശത്തോടെയാണെന്ന് മാത്രം.
  ഗുണപരമായ മാറ്റത്തിന് ഇത്തരം രചനകള്‍ കാരണമാവട്ടെ .

  ReplyDelete
 7. സംവാദത്തിനു നല്ലൊരു മാർഗരേഖ തന്നെ.ഒരു പക്ഷേ ഹിവാർ ആയിരിക്കും ഇസ്ലാമിക സംജ്ഞയിൽ സംവാദത്തിനു കൂടുതൽ അനുയോജ്യം.സംവാദത്തിന്റെ ലക്ഷ്യമല്ല, ജീവിതത്തിന്റെ തന്നെ ലക്ഷ്യം മറന്നവരായാണു ഇന്നു മുസ്ലിം പൊതു സമൂഹത്തിൽ കാണുന്ന പണ്ഡിത വേഷധാരികളായ കുതർക്കക്കാരെ കാണുമ്പോൾ തോന്നുക.

  ReplyDelete